2025ലെ ആദ്യ പടവുമായി ലിസ്റ്റിൻ സ്റ്റീഫൻ; കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു. “ബേബി ഗേള്‍” എന്നാണ് ചിത്രത്തിന്റെ പേര്. സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങള്‍ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു നിർത്തുകയും ചെയ്യുന്ന നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, തന്റെ ആദ്യത്തെ ചിത്രമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 14 വർഷങ്ങള്‍ക്ക് ശേഷമാണ് ഈ ടീമിന്റെ ഒന്നുചേരല്‍.

Advertisements

ത്രില്ലർ മൂഡിലുള്ള ബേബി ഗേള്‍ എന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബോബി -സഞ്ജയ് ആണ്. രാജേഷ് പിള്ള സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ച റോഡ് ത്രില്ലർ ചിത്രം ട്രാഫിക്കിന്റെ രചനയും ബോബി സഞ്ജയ് ആയിരുന്നു. ഇക്കുറി ഈ ടീമിലേക്ക് ഒരു ഹിറ്റ് സംവിധായകൻ കൂടി ചേരുകയാണ്. സുരേഷ് ഗോപി- ബിജു മേനോൻ കോമ്ബോയിലെത്തിയ ഗരുഡന്റെ സംവിധായകൻ അരുണ്‍ വർമ്മയാണത്. അദ്ദേഹമാണ് ബേബി ഗേളിന്റെ സംവിധാനം. തന്റെ ആദ്യചിത്രം തന്നെ സൂപ്പർ ഹിറ്റ് നേടിയ സംവിധായകനാണ് അരുണ്‍ വർമ്മ അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ടൈറ്റില്‍ പുറത്തിറങ്ങിയതിനൊപ്പം വർദ്ധിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങള്‍ അടുത്ത അപ്ഡേറ്റ്സിലൂടെ അറിയിക്കും.

Hot Topics

Related Articles