കോട്ടയം നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ ആക്രമിച്ച് പണം കവർന്ന സംഭവം; സ്ഥലവുമായി ബന്ധമുള്ളയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം; ആക്രമണത്തിനിടെ പ്രതിയ്ക്ക് കാലിന് പരിക്ക്; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശനിയാഴ്ച രാത്രി 07.45 ഓടെയുണ്ടായ ആക്രമണത്തിന് ശേഷം രക്ഷപെടുന്നതിനിടെ പ്രതിയുടെ കാലിന് മുറിവേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇല്ലിക്കൽ ഇല്ലമ്പള്ളി ഫിനാൻസ് ഉടമ രാജു ഇല്ലമ്പള്ളിയെയാണ് അക്രമി കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 12000 രൂപയും താക്കോലും അടങ്ങിയ ബാഗ് കവർന്നത്.

Advertisements

നാട്ടകം – പാക്കിൽ റോഡിൽ ഇല്ലിവളവിലാണ് രാജുവിന്റെ വീട്. ഇന്നലെ വൈകിട്ട് ഏഴരയോടെ രാജു സ്ഥാപനം അടച്ച ശേഷം ബസിൽ വീട്ടിലേയ്ക്കു വരുമ്പോഴായിരുന്നു അക്രമ സംഭവം. വീട്ടിലേയ്ക്കുള്ള ഗേറ്റ് കടന്നു ഉള്ളിലേയ്ക്കു പ്രവേശിക്കുന്നതിനിടെ അക്രമി എത്തുകയും, മുഖത്ത് അടിച്ച ശേഷം കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയുമായിരുന്നു. തുടർന്ന്, ഇദ്ദേഹത്തിന്റെ കയ്യിലിരുന്ന ബാഗ് തട്ടിപ്പറിച്ചെടുത്ത അക്രമി, തൊട്ടടുത്ത കാട് പിടിച്ച പുരയിടത്തിലൂടെ ഓടി രക്ഷപെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടയിൽ മോഷ്ടാവിന്റെ കാലിനു പരിക്ക്പറ്റിയതായി പൊലീസ് പറയുന്നു. ചുവന്ന ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നത്. ഇത്തരത്തിലുള്ള ഷർട്ട് ധരിച്ചയാൾ നാട്ടകം ഭാഗത്ത് വച്ച് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറാൻ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസൻ ഇൻസ്‌പെക്ടർ അനിൽകുമാർ, എസ്.ഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ വിഭാഗത്തിൽപ്പെട്ട ബെൽജിയം മെലനോയ്‌സ് നായ ഗണ്ണർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

Hot Topics

Related Articles