കൊല്ലത്തെ 10ാം ക്ലാസുകാരന്റെ ആത്മഹത്യ; ഒളിവിൽ പോയ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ

കൊല്ലം: കൊല്ലം കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ​ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. 2024 ഡിസംബർ ഒന്നിനാണ് 15 കാരനായ ആദികൃഷ്ണനെ വീട്ടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisements

തുടക്കത്തിൽ തന്നെ ബന്ധുക്കളായ സുരേഷ്, ഭാര്യ ​ഗീതു ആദികൃഷ്ണനെ മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു‌. തുടർന്നാണ് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. പിന്നീട് ഇവർ ഒളിവിൽ പോയി. ഇന്ന് രാവിലെയാണ് ശാസ്താംകോട്ട പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

Hot Topics

Related Articles