മലയാളികളെ കണ്ടാലുടൻ ഓടിരക്ഷപെടും; ജോലി ചെയ്തിരുന്നത് ബംഗളൂരു ഹൈദരാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ; കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയ്ക്കായി പൊലീസ് വലവിരിച്ച് കാത്തിരുന്നത് ഒരു മാസം

കോട്ടയം: മലയാളികളെ കണ്ടാലുടൻ ഓടിരക്ഷപെടും. കെ.എൽ രജിസ്‌ട്രേഷനുള്ള വണ്ടിയുടെ മുന്നിൽ പോലും എത്തില്ല. ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയ്ക്കായി പൊലീസ് വലവിരിച്ച് കാത്തിരുന്നത് ഒരു മാസത്തോളം. നവംബർ 24 ന് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിരക്ഷപെട്ട മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷി (24 )നെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ വർഷം നവംബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. ഇതിനിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതിയെയുമായി പൊലീസ് സംഘം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇതിനിടെ ബാത്ത്‌റൂമിൽ പോകുന്നതിനായി പുറത്തിറങ്ങിയ പ്രതി, ജനറൽ ആശുപത്രിയുടെ പിന്നിലൂടെ ചാടി രക്ഷപെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി ഇവിടെ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയി. ഇവിടെ നിന്നാണ് ഇയാൾ ബംഗളൂവിൽ എത്തിയത്. പത്തു ദിവസത്തോളം ബംഗളൂരുവിൽ തങ്ങിയ ഇയാൾ ഇവിടെ നിന്നും മുംബൈയിലേയ്ക്കു കടന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയ പ്രതി ബംഗളൂരുവിലെ സ്വകാര്യ ബസിൽ ജോലിയ്ക്കു കയറുകയായിരുന്നു. തുടർന്ന്, ബംഗളൂർ ഹൈദരാബാദ് സ്വകാര്യ ബസിൽ ജോലിയ്ക്കു കയറി. ബംഗളൂരു, മുംബൈ റൂട്ടിൽ സ്ഥിരമായി ഇയാൾ ബസിൽ ജോലി ചെയ്യുകയായിരുന്നു.

കെ.എൽ രജിസ്‌ട്രേഷനുള്ള വാഹനം കണ്ടാൽ ഇയാൾ മുങ്ങി ഒളിച്ചിരിക്കുകയായിരുന്നു പതിവ്. മലയാളികളെ കണ്ടാൽ സംസാരിക്കാൻ മുഖം നൽകാതെ ഒഴിഞ്ഞു മാറുകയാണ് ഇയാൾ ചെയ്തിരുന്നത്. ഒരു മാസം മുൻപാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു വിവരം ലഭിച്ചത്. തുടർന്ന്, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്നു, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ബെജു, വിഷ്ണു വിജയദാസ്, സൈബർ സെല്ലിലെ ശ്യാം എസ്.നായർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിനു മുന്നോടിയായി പ്രതിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Hot Topics

Related Articles