തലയോലപറമ്പ് : ആർട്ട് മീഡിയയും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും ചേർന്ന് തലയോല പറമ്പ്സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ വാനനിരീക്ഷണ പരിപാടി കാൻഫെഡ് അവാർഡ് ജേതാവും ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറിയുമായ പി.ജി. ഷാജിമോൻ ഉദ്ഘാടനം ചെയ്‌തു ടെലസ്കോപ്പിലൂടെ ചന്ദ്രൻ, , വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളെയും ഓറിയോൺ നെബുല , പ്ലിയേഡിസ് ക്ലസ്റ്റർ ഓറിയോൺ .കാസ്സിയോപ്പിയ തുടങ്ങിയ നക്ഷത്ര ഗണങ്ങളെയും നിരീക്ഷിക്കുവാൻ സാധിച്ചു ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ കോഡിനേറ്റർ ബിനോയ് പി. ജോണി അമ്വച്ചർ ആസ്ട്രോണമർ രവീന്ദ്രൻ കെ.കെ ആസ്ട്രോ ടീം അംഗങ്ങളായ ശ്രീജേഷ് ഗോപാൽ ഹരികൃഷ്ണൻ ധനഞ്ജയൻ , ജോസി വിനോദ് എന്നിവർ വാന നിരീക്ഷണത്തിന് നേതൃത്വം നൽകി.
Advertisements










