പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു; ആർക്കും പരിക്കില്ല

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാല്‍ വാഹനത്തില്‍ ഉണ്ടായിരുന്നവർ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

Advertisements

തിരുവല്ലയില്‍ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ് വാഹനത്തില്‍ തീ പടർന്നത്. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തി തീയണച്ചു.

Hot Topics

Related Articles