ഇരുപത്തിമൂന്നും പതിനെട്ടും വയസ് പ്രായമുള്ള യുവാവും യുവതിയും കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി; ചാടിയത് നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്നും കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക്; ഇരുവര്‍ക്കും ഗുരുതര പരിക്ക്

തൃശൂര്‍: ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി യുവതിക്കും ഗുരുതര പരിക്ക്. ഒരു കെട്ടിടത്തിന് മുകളില്‍ നിന്നും മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് ചാടുകയായിരുന്നു ഇരുവരും. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന 23 വയസുള്ള അക്ഷിത്, 18 വയസുള്ള സ്മിന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Advertisements

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്നും കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് യുവതിയും യുവാവും വീണത്. രണ്ട് പേര്‍ക്കും സാരമായി പരിക്കേറ്റു.് ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെ ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. തുടര്‍ന്ന് രണ്ട് പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles