തണുപ്പ് അകറ്റാൻ ഉപയോഗിച്ച ഹീറ്റിങ് ഉപകരണങ്ങൾ ചതിച്ചു : കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഒരു മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു.തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളില്‍ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്. ശ്വാസംമുട്ടല്‍ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അജാസ് അഹമ്മദ് ഭട്ട് (38), ഭാര്യ സലീമ (32), മക്കളായ അരീബ് (3), ഹംസ (18 മാസം), ഒരു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ഹീറ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Advertisements

Hot Topics

Related Articles