കേരളത്തിലെ സഹകരണ പ്രസ്ഥാനം മുഴുവൻ കുഴപ്പമാണെന്ന് വരുത്തി തീർക്കാനുള്ള നീക്കം അപകടകരം : രമേശ് ചെന്നിത്തല

വൈക്കം: എവിടെയെങ്കിലും ഒന്നോ രണ്ടോ ബാങ്കിൽ ഒരു കുഴപ്പമുണ്ടായെന്ന് കരുതി കേരളത്തിലെ സഹകരണ പ്രസ്ഥാനം മുഴുവൻ കുഴപ്പമാണെന്ന് വരുത്തി തീർക്കാനുള്ള ഒരു നീക്കം നടക്കുന്നത് അപകടകരമാണെന്ന് മുൻ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വൈക്കം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ സാന്ത്വനം ചികിൽസാ ധനസഹായ പദ്ധതിയുടെഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡൻ്റ് പി.എം. സേവ്യർ അധ്യക്ഷത വഹിച്ചു.യോഗത്തിൽ വർധിപ്പിച്ച പെൻഷൻ വിതരണ ഉദ്ഘാടനം തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. രമേഷ് പി. ദാസും, മികവ് 2024 സ്കോളർഷിപ്പ് വിതരണം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്തും നിർവഹിച്ചു.

Advertisements

വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ഹരിദാസ്, തലയാഴം പഞ്ചായത്ത് അംഗവും ഭരണസമിതി അംഗവുമായ കെ. ബിനിമോൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസി സോണി, ഭൈമി വിജയൻ, കെ.വി. ഉദയപ്പൻ, ഷീജഹരിദാസ്, സഹകരണ സംഘം വൈക്കം അസിസ്റ്റൻ്റ് രജിസ്ട്രാർ സി.കെ. ബിന്ദു,സഹകരണ സംഘം ആഡിറ്റ് വിഭാഗം വൈക്കം അസിസ്റ്റൻ്റ് ഡയറക്ടർ സി. എസ്. പ്രിയ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം. ഗോപാലകൃഷ്ണൻ, പി.ശശിധരൻ, എം.ഡി. ബാബുരാജ്, പോൾസൺ ജോസഫ്, ബിജു പറപ്പള്ളിൽ, ബാങ്ക് വൈസ് പ്രസിഡൻ്റ് എം.ജി. ജയൻ, ഭരണസമിതി അംഗങ്ങളായ സി.ടി. ഗംഗാധരൻ നായർ, വി.എം. അനിയപ്പൻ ജോഷി ജോസഫ്, കെ.വി. പ്രകാശൻ, ശ്രീദേവി സന്തോഷ്, ബീനമുരുകാനന്ദൻ, ഷീബഷാൻ, കുര്യാക്കോസ്ദാസ് , ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.