കുലശേഖരമംഗലം തേവലക്കാട്ട് ധന്വന്തരി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി : ക്ഷേത്രം തന്ത്രി വടശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിച്ചു

കുലശേഖരമംഗലം: തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ 26-ാമത് ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞത്തിനുംമകര സംക്രമ മഹോത്സവത്തിനും തുടക്കമായി. ചാത്തനാട്ട് ക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെട്ട വിഗ്രഹ ഘോഷയാത്ര പൂത്താലങ്ങളുടേയും വാദ്യമേളത്തിന്റെയും അകമ്പടിയോടെയാണ് തേവലക്കാട്ട് ധന്വന്തരി ക്ഷേത്രത്തിൽ എത്തിയതോടെ ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ വടശ്ശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് വിഗ്രഹ പ്രതിഷ്ഠ നടത്തി. മേൽശാന്തി യദുകൃഷ്ണ‌ൻ സഹകാർമ്മികത്വം വഹിച്ചു.യജ്ഞാചാര്യൻ തുറവൂർ ബിനീഷാണ് യജ്ഞാചാര്യൻ. വി.കെ.രാജപ്പൻപിള്ള, ജയൻസാരംഗി,പി. ബാലകൃഷ്ണപിള്ള, ആർ.മോഹൻകുമാർ, വിശ്വനാഥൻകല്ലറക്കൽ, ടി.ആർ.ഗിരിജ, പ്രീതാരാമചന്ദ്രൻ, ലത തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles