ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; ആളപായമില്ല

ആലപ്പുഴ: നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു. ഇടയ്ക്കുന്നം സ്വദേശി ജയലാലിന്റെ മാരുതി ആള്‍ട്ടോ കാർ ആണ് കത്തിയത്. കാർ പൂർണമായും കത്തി നശിച്ചു.

Advertisements

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ബോണറ്റില്‍ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ കായംകുളത്തു നിന്ന് അഗ്നി രക്ഷാസേന എത്തി തീ അണക്കുകയായിരുന്നു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. അതേസമയം, അപകടത്തില്‍ ആളപായം ഇല്ല.

Hot Topics

Related Articles