പാലാ: തൊടുപുഴ റോഡിൽ മാനത്തൂരിൽ കാറിന് പിന്നിൽ ആംബുലൻസ് ഇടിച്ചുകയറി അപകടം. അപകടത്തിൽ കാർയാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റ പരുക്കേറ്റ കാർ യാത്രികൻ കടനാട് സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനെ (46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാനത്തൂർ ഇൻഡ്യൻ ഓയിൽ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. കാർ പമ്പിലേയ്ക്ക് തിരിഞ് കയറുമ്പോൾ പിന്നാലെ വന്ന ആംബുലൻസ് കാറിന് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.
Advertisements


അടിമാലിയിൽ നിന്നും രോഗിയുമായി കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു ആംബുലൻസ്. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ പെട്രോൾ പമ്പിലേയ്ക്ക് പാഞ്ഞുകയറിയെങ്കിലും കൂടുതൽ അപകടം ഉണ്ടായില്ല. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസ് എത്തിച്ച് ആശുപത്രി യിലെത്തിച്ചു.


