ക്യാപ്റ്റൻ രാജുവിന്റെ കുടുംബത്തിൽ നിന്നും മറ്റൊരു നടൻ കൂടി. ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ എബ്രഹാം ഹരി നാരായണൻ സംവിധാനം ചെയ്യുന്ന ക്ലാക്ലാ ക്ലിക്ലി നസ്രിയ തിരിഞ്ഞു നോക്കി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയനായിരിക്കുന്നു.






പോലീസ് ഓഫീസർ ജയദേവൻ എന്ന കഥാപാത്രത്തെയാണ് ക്ലാക്ലാ ക്ലി ക്ലി നസ്രിയ തിരിഞ്ഞു നോക്കി എന്ന ചിത്രത്തിൽ നിരഞ്ജൻ അവതരിപ്പിച്ചത്. ചിത്രത്തിൽ കൂടുതൽ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ജയദേവൻ. വിവാഹം ഉറപ്പിച്ചിരുന്ന ഒരു പെൺകുട്ടി. അവൾ കാമുകനുമായി ഒരു സിനിമാ പഠന ക്യാമ്പിൽ എത്തുന്നു. അവിടെ നിന്ന് പെൺകുട്ടിയെ കാണാതാകുന്നു. ക്യാമ്പിലുണ്ടായിരുന്ന ജയദേവൻ ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നു. ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ കഥാപാത്രത്തെ നിരജ്ഞൻ എബ്രഹാം ഗംഭീരമാക്കി. അഭിനയ മോഹിയായ ജയദേവനായും, കർക്കശക്കാരനായ പോലീസ് ഓഫീസറായും വ്യത്യസ്തമായ ഭാവ പ്രകടനങ്ങൾ കാഴ്ചവെച്ച നിരഞ്ജൻ കൂടുതൽ ശ്രദ്ധേയനായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനു മോഹൻ നായകനായ ഈ തിരക്കിൻ ഇടയിൽ, കൗശിക് ബാബു നായകനായ നാദബ്രഹ്മം, തീക്കുച്ചിയും പനിത്തുള്ളിയും,തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിരഞ്ജൻ എബ്രഹാം, നിരവധി ടി.വി പരമ്പരകളിലും, ടെലി ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക്, കൈലാസ് നാഥ് എന്നിവരുടെ കീഴിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം അഭ്യസിച്ച നിരഞ്ജൻ എബ്രഹാം, ഇതിനോടകം മികച്ച നടനാണെന്ന് തെളിയിച്ചു കഴിഞ്ഞു. തുടർച്ചയായ കലാ പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകുന്ന ഈ നടൻ, ക്ലാക്ലാ ക്ലിക്ലി നസ്രിയ തിരിഞ്ഞു നോക്കി എന്ന ചിത്രത്തിന് ശേഷം, കൂടുതൽ ചിത്രങ്ങളിൽ, മികച്ച കഥാപാത്രങ്ങളുമായി എത്തുകയാണ്.


