കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി           

കടുത്തുരുത്തി ആപ്പാഞ്ചിറയിൽ ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാന്നാർ സ്വദേശി മാത്യു(80)വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ വിവിധ സ്ഥലങ്ങളിൽ മുറി വേറ്റ പാടുകൾ ഉള്ളതായി പോലീസ് പറഞ്ഞു. കല്ലറ സി ഐ ധനപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘo സ്ഥലത്തെത്തി വീട് സീൽ ചെയ്തു. കുറച്ചു നാളുകളായി  ബന്ധുവീട്ടിൽ ആയിരുന്ന മാത്യു ഒരാഴ്ചമുൻപ് ആണ് മാന്നാറിലെ വീട്ടിൽ എത്തിയത്. നാളെ കോട്ടയത്ത് നിന്നും ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധനയ്ക്ക് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു.

Advertisements

Hot Topics

Related Articles