ആലപ്പുഴ ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്ന സംഭവം : പ്രതിയ്ക്കും ഒപ്പമുണ്ടായിരുന്ന ആൾക്കുമായി അന്വേഷണം ആരംഭിച്ച് പൊലീസ്

ആലപ്പുഴ : ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുര്യൻവെളി അജിയുടെ മകൻ അഖിൽ (അച്ചു-24 ) ആണ് കൊല്ലപ്പെട്ടത്. അഖിലിന്റെ സുഹൃത്ത് കേസിലെ പ്രതിയായ കായംകുളം സ്വദേശി ഷെൽജാദിനും ഒപ്പമുണ്ടായിരുന്ന ആൾക്കും ആയി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം ഷെൽജാദും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഓട്ടോയിൽ കയറിപ്പോയതായി പോലിസ്. ഇന്നലെ വൈകിട്ട് 5.45 ന് വീടിന് സമീപം വച്ചാണ് കുത്തേറ്റത്. അഖിലിനെ ഉടൻ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

Hot Topics

Related Articles