ഫോട്ടോ : ഭാരതീയ വേലൻ സുവർണ്ണ ജൂബിലി സമ്മേളനം കോട്ടയത്ത് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു, സംസ്ഥാന പ്രസിഡണ്ട് അനിതാ രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ, രാജീവ് നെല്ലിക്കുന്നേൽ, നിഷ സജികുമാർ, സുരേഷ് മയിലാട്ടുപാറ, അമ്പിളി പി വേലായുധൻ എന്നിവർ സമീപം
കോട്ടയം : രാജ്യത്ത് പ്രാതിനിധ്യ ജനാധിപത്യം ഉറപ്പു വരുത്താൻ ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിലനിർത്ത ണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാക്യഷ്ണൻ . ഭാരതീയ വേലൻ സൊസൈറ്റി മഹിള സമാജം സുവർണ്ണ ജൂബിലി വാർഷിക സമ്മേളനം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ (പി.ആർ. ലഷ്മി നഗറിൽ ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിള സമാജം സംസ്ഥാന പ്രസിസന്റ് അനിത രാജു അദ്ധ്യക്ഷത വഹിച്ചു. ബി.വി.എസ്.സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജലവിഭവ – ഭവന നിർമ്മാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഭവന നിർമ്മാണ ധനസഹായം 6 ലക്ഷം രൂപയായി വർദ്ധിപ്പിക്കുമെന്നും, ദാക്ഷായണി പ്രോജക്ട് എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു ബി.വി.എസ്. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ മുഖ്യപ്രഭാഷണം നടത്തി. മഹിള സമാജം ജനറൽ സെക്രട്ടറി നിഷ സജികുമാർ വാർഷിക റിപ്പോർട്ടും, ട്രഷറർ അമ്പിളി. പി.വേലായുധൻ കണക്കും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ വിശിഷ്ഠാതിഥി ആയിരുന്നു. ബി.വി.എസ്. രക്ഷാധികാരി പി.ആർ. ശിവരാജൻ, സുജാത പി, പി.സുഭാഷ്, കോമളവല്ലി പി, എ.എൻ. ക്യപാശ്രീ, മഞ്ചു വിജയകുമാർ, സരോജിനി സി.ബി, അനിത സോമൻ, ഷീബ ബൈജു, അഞ്ചു രാഹുൽ,. ഓമന സി.ബി ശ്രീകുമാരി. പി, ഷീജ ബിനു, തിലകം സത്യനേശൻ എന്നിവർ പ്രസംഗിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം രണ്ട് മണിയ്ക്ക് സമ്മേളന നഗറിൽ നിന്നും തിരുനക്കര മൈതാനം ചുറ്റി നടന്ന സുവർണ്ണ ജൂബിലി ഘോഷയാത്രയിൽ മുത്തുക്കുടകളും വാദ്യമേളങ്ങളും, നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. നാലുമണി മുതൽ കലാസന്ധ്യ നടന്നു. പുതിയ ഭാരവാഹികൾ – പ്രസിഡന്റ് – അനിത രാജു (കോട്ടയം )വൈസ് പ്രസിഡന്റുമാർ – തിലകം. സി.ബി( ഇടുക്കി ), ശ്രീകുമാരി പി (കൊല്ലം ), ജനറൽ സെക്രട്ടറി – നിഷ സജികുമാർ (കോട്ടയം ), സെക്രട്ടറിമാർ – ഷീജ ബിനു (കോട്ടയം ),ഉഷ സുരേഷ്, ട്രഷറർ – അമ്പിളി. പി.വേലായുധൻ (കോട്ടയം ),ഓർഗനൈസർമാർ – ഓമന. സി.ബി,മഞ്ചു വിജയകുമാർ (ആലപ്പുഴ ), രഞ്ജു അജേഷ്, ഷൈല ജിൽ(എറണാകുളം ) എന്നിവരാണ്.


