പൊതുമേഖല സ്ഥാപനങ്ങളിലെ ദിവസ വേതന ജോലി നിയമനം സുതാര്യമാക്കണം.എ ഐ വൈ എഫ്മാരാരിക്കുളം മണ്ഡലം സമ്മേളനം സമാപിച്ചു

ആലപ്പുഴ: മാരാരിക്കുളം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ കെ എസ് ഡി പി,ഹോംകോ അടക്കമുള്ളവയിലെ ദിവസ വേതനത്തിലുള്ള ജോലികളിലേക്ക് നിയമനം നടത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സീനിയൊരിറ്റി അടിസ്ഥാനപ്പെടുത്തി മാത്രം ആയിരിക്കണമെന്ന് എ ഐ വൈ എഫ് മാരാരിക്കുളം മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നിയമനവുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.ടി വി തോമസ് വ്യവസായ മന്ത്രിയായിരുന്നപ്പോൾ സ്ഥാപിച്ച ഈ സ്ഥാപനങ്ങളിൽ നിലവിലെ നിയമനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുവാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സി കെ സതീഷ്കുമാർ നഗറായ കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം കണ്ണൻ പതാക ഉയർത്തി.കെ എം അഭിലാഷ് രക്തസാക്ഷി പ്രമേയവും രശ്മി രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ എം അഭിലാഷ്,സൈമൺ ജോൺ കുട്ടി,എ എം ആര്യ എന്നിവർ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സംഘടനാ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി ബി ഷംനാദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ,സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ,മണ്ഡലം സെക്രട്ടറി കെ ഡി വേണു,മഹിളാ സംഘം മണ്ഡലം സെക്രട്ടറി അനിത തിലകൻ എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി എം അഞ്ജന തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി കെ എം അഭിലാഷ് (പ്രസിഡന്റ്) സൈമൺ ജോൺ കുട്ടി,എ എം ആര്യ,ശ്യാം ചന്ദ്രൻ (വൈസ് പ്രസിഡന്റ്) വിഷ്ണു എസ് നേശൻ (സെക്രട്ടറി) മനു പ്രസാദ്,ഗോപാലകൃഷ്ണൻ,എസ് നന്ദകുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സമ്മേളനം ഇന്നലെ സമാപിച്ചു.

Advertisements

Hot Topics

Related Articles