ആലപ്പുഴ കോൺഗ്രസിലെ ഒരു ചെറിയ വിഭാഗവും സി പി എമ്മിലെ ക്രിമിനൽസും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് ജി സുധാകരൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ ആയിരുന്നു സുധാകരന്റെ ആരോപണം. സി പി എമ്മുകാരുമായി ചേർന്നുള്ള കോൺഗ്രസുകാരുടെ കൂട്ടുകച്ചവടം അവസാനിപ്പിക്കണം. ആലപ്പുഴ നഗരസഭയിൽ കഴിഞ്ഞദിവസം നൽകിയ സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ടാണ് ആരോപണം. ജി സുധാകരൻ, ഷാനിമോൾ ഉസ്മാൻ,എ ഡി തോമസ് എന്നിവർക്കാണ് നഗരസഭയിൽ സ്വീകരണം ഒരുക്കിയത്. എന്നാൽ എൽ ഡി എഫ് പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം ഒരുക്കി. പ്രതിഷേധം ഉണ്ടാകുമെന്ന് കാര്യം കോൺഗ്രസുകാരോ പോലീസോ തന്നെ അറിയിച്ചില്ലെന്ന് ജി സുധാകരൻ പറഞ്ഞു.
Advertisements


