കോട്ടയം: കേരളത്തിന് അനുവദിക്കുന്ന എയിംസ് കോട്ടയം ജില്ലയിലെ വെള്ളൂരിൽ സ്ഥാപിക്കണമെന്ന് ഇൻഡ്യൻ ആൻ്റി കറപ്ഷൻ മിഷൻ കോട്ടയം ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ഇതിനായുള്ള നിവേദനം കേന്ദ്ര സർക്കാരിന് നല്കുന്നതിനും തീരുമാനിച്ചു.


കോട്ടയം ജില്ലാ പ്രസിഡൻ്റ് സണ്ണി പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗം നാഷണൽ പ്രസിഡൻ്റ് അഡ്വ.രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി മനീഷ് ജനകീയം മുഖ്യ പ്രസംഗം നടത്തി.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സന്തോഷ് എം.പാറയിൽ സ്വാഗതവും ഷാജി ശ്രീശിവം കൃതഞ്ജതയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.പ്രസിഡൻ്റായി ഷാജി ശ്രീശിവത്തിനെയും വൈസ് പ്രസിഡൻ്റ് മാരായി മനോജ് മാത്യു, പി.വി.ഷീജ യെയും ജനറൽ സെക്രട്ടറിയായി പി.വി.വിനോദ് നെയും സെക്രട്ടറിമാരായി പ്രസാദ് കൂരോപ്പട, സന്തോഷ് വർഗീസ്, മനു കോട്ടയം നെയും ട്രഷററായി സന്തോഷ് എം.പാറയിൽ നെയും ജില്ലാ എക്സിക്യൂട്ടിവ് അംഗമായി രാജു മാണി വലക്കമറ്റം ത്തെയും സംസ്ഥാന കമ്മിറ്റിയംഗങ്ങളായി അഡ്വ.ശാന്താറാം റോയി തോളൂർ, സണ്ണി പൗലോസ് എന്നിവരെയും തെരഞ്ഞെടുത്തു.


