വനം വകുപ്പ് അഴുത റെയിഞ്ചിന്റെ കീഴിൽ കണ്ടൽ ദിനാചരണം സംഘടിപ്പിച്ചു

 ജൂലൈ 26 ലോക കണ്ടൽ ദിനാചരണത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് അഴുത റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ കുമരകം വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 27ന് കണ്ടൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ടൽ ദിനാചരണത്തോടെ അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി ബെന്നി ഉദ്ഘാടനം ചെയ്തു. കോട്ടയം നേച്ചർ സൊസൈറ്റി സെക്രട്ടറിയും റിട്ടയേർഡ് പ്രൊഫസറുമായ ഡോ. ഉണ്ണികൃഷ്ണൻ ക്ലാസ് നയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ കലാം, അധ്യാപകരായ വിജയകുമാർ,കുമരകം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രജിത, ജീവനക്കാരായ രമേശൻ, അനിൽകുമാർ,ബിജു, ശ്രീജിത്ത്,തേക്കടി റിസർച്ച് റേഞ്ചിലെ ജയൻ പൊന്നപ്പൻ,പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ അസിസ്റ്റൻറ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സി ജി സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles