പെരുവ : കാരിക്കോട് അഖിലകേരള വിശ്വകർമ്മ മഹാസഭ വൈക്കം യൂണിയനിലെ കാരിക്കോട് 464 ആം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗം, കെ എസ് മനോഹരൻ ആചാരിയുടെ വസതിയിൽ വച്ചു നടന്ന പൊതുയോഗം വിവിധ മേഖലകളിലെ കലാസാംസ്കാരിക മണ്ഡലങ്ങളിൽ പ്രാവീണ്യം തെളിയിച്ച മഹത് വ്യക്തികളെ ബഹു കേരള ജലവിഭവ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് ആദരിച്ചു.
പൊതുസമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു കൊണ്ട് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പിജി ശിവദാസ്, സഭാ സംസ്ഥാന സെക്രട്ടറി കെ എസ് മനോഹരൻ, വിശ്വകർമ്മ യുവജന സംഘം പ്രസിഡന്റ് ഇ എസ് നിതീഷ്, യുവജന സംഘം സംസ്ഥാന സെക്രട്ടറി വിമൽകുമാർ, മഹിളാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീമതി രുഗ്മിണി, നാരായണൻ ശാഖ പ്രസിഡന്റ് കെ ടി സജീവ് ശാഖാ സെക്രട്ടറി ഹരിദാസ് പി ബി, വാർഡ് മെമ്പർ സിനി ജയിൻ എന്നിവർ സംസാരിച്ചു.
യുഡിഎഫ് സർക്കാർ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ചേർത്തുപിടിച്ച് പോകുന്നോടൊപ്പം വിശ്വകർമ്മ സമൂഹത്തെയും അതിന്റെ മുൻനിരയിൽ ചേർത്തുനിർത്തുമെന്നും, നിയമസഭയിൽ വിശ്വ കർമ്മർക്ക് എംഎൽഎമാർ ഇല്ലാത്തതുകൊണ്ട് വിഷമിക്കേണ്ടെന്നും മന്ത്രിമാർ നിങ്ങൾക്ക് വേണ്ടി സംസാരിക്കും എന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു….. ജല വിഭവ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫിനെ ചെങ്കോലും കിരീടവും നൽകി യോഗത്തിൽ സഭ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാപ്രതിഭകളായ പ്രശസ്ത തബല വിദഗ്ധൻ കെ എൻ ചെല്ലപ്പൻ. തമിഴ് ഗാന രചയിതാവ് പി കെ അനുകൂട്ടൻ, സ്റ്റേജ് ആർട്ടിസ്റ്റ് സമീതീഷ്, തവിൽ വിദ്വാൻ സുധാകരൻ കെ ജി, അജയ് ചെണ്ട വിദഗ്ധൻ, പ്രശസ്ത നാദസ്വര വിദഗ്ധൻ സുരേഷ് കുമാർ എം എം, ഗരുഡൻ പറവ വിദഗ്ധൻ അനന്തു, ചിത്രകല അധ്യാപകൻ ശ്രീജേഷ് ഗോപാൽ, നാദസ്വര വിദ്വാൻ എം എസ് വിനായക് എന്നിവരെ യോഗത്തിൽ ആദരിച്ചു. കൂടാതെ ശാഖയിലെ മുതിർന്ന അംഗങ്ങളെയും മുൻ ഭാരവാഹികളെയും പൊന്നാടയണയിച്ചു ആദരിച്ചു.


