കീഴൂർ മൗണ്ട് കാർമൽ ദേവാലയത്തിൽ മന്ത്രി അഡ്വ : മോൻസ് ജോസഫിന് സ്വീകരണം നൽകി

                       കടുത്തുരുത്തി:  കീഴൂർ മൗണ്ട് കാർമൽ ദേവാലയത്തിൽ ഇടവക വികാരി റവ. ഫാദർ ജോസഫ് വയലിന്റെ അധ്യക്ഷതയിൽ ജല വിഭവ വകുപ്പ് മന്ത്രി അഡ്വ : മോൻസ് ജോസഫിന് സ്വീകരണം നൽകി.

വിദ്യാഭ്യാസ കാലത്ത് കടുത്തുരുത്തി സൺഡേ സ്കൂൾ അധ്യാപകനായി ഇരിക്കുമ്പോൾ 96 കടുത്തുരുത്തിയിലെ ത്രികോണ മത്സരം നടന്നപ്പോൾ തനിക്ക് സീറ്റ് ലഭിക്കുകയും രാഷ്ട്രീയവും പാർട്ടിയും മറന്ന് സഭയുടെ പുത്രൻ എന്ന നിലയിൽ 15000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിഞ്ഞതെന്ന് മോൻസ് ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Advertisements

മുന്നോട്ടുള്ള പ്രയാണത്തിൽ ജാതിമത രാഷ്ട്രീയം മറന്ന് എല്ലാവരെയും ചേർത്തുനിർത്തി ഉമ്മൻചാണ്ടിയുടെയും കെഎം മാണി സാറിന്റെ യും പി ജെ ജോസഫ് സാറിന്റെയും പാത തുടർന്ന് മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ മദർ സുപ്പീരിയർ റവ സിസ്റ്റർ സെലിൻ കദളിമറ്റത്തിൽ, മധു മനയപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജു കുര്യൻ, തോമസ് മുണ്ടുവേലി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ രാജു കുന്നേൽ സ്വാഗതവും ജോർജ് ലൂക്കോസ് ഉറവിൽ കൃതജ്ഞതയും അർപ്പിച്ചു.

Hot Topics

Related Articles