ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ജാൻമണിയ്ക്ക് എതിരെ തിരുവല്ലയിൽ പരാതി

തിരുവല്ല : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവ് ഹീരാബെൻ മോദിയെയും അധിക്ഷേപിച്ച ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ജാൻമണി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ജാൻമണി പ്രധാനമന്ത്രിയെ പരിഹസിക്കുകയും, അദ്ദേഹത്തിന്റെ മാതാപിതാക്കളെ അപമാനിക്കുന്ന രീതിയിൽ അതീവ നീചമായ പരമർശം നടത്തിയത്. ജാൻമണി ദാസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തിരുവനന്തപുരം മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരത്തിന്റെ നേതൃത്വത്തിൽ ബിജെപി ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് ചാത്തങ്കരി, തിരുവല്ല നഗരസഭ മുൻ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് തുടങ്ങിയവർ തിരുവല്ല സിഐ മുമ്പാകെ പരാതി നൽകി.

Advertisements

Hot Topics

Related Articles