തിരുവനന്തപുരം: കോട്ടയം ജില്ലയിലെ അടക്കമുള്ള ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റ ഉത്തരവിൽ തിരുത്തൽ വരുത്തി ആഭ്യന്തര വകുപ്പ്. ഇന്ന് പുറത്തിറങ്ങിയ തിരുത്തൽ ഉത്തരവിലാണ് മാറ്റമുള്ളത്. മുൻ കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ ആയിരുന്ന യു.ശ്രീജിത്തിനെ ചങ്ങനാശേരിയിൽ നിന്നും കോട്ടയം ജില്ലാ നർക്കോട്ടിക് സെല്ലിലേയ്ക്ക് മാറ്റി നിയമിച്ചു. നിലവിൽ പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയായിരുന്നു യു.ശ്രീജിത്ത്. ശ്രീജിത്തിന് പകരം നിലവിലെ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.ആഷാദ് തന്നെ ചങ്ങനാശേരി ഡിവൈഎസ്പിയായി തുടരും. നിലവിലെ കോട്ടയം ഡിവൈഎസ്പി കെ.എസ് ആരുണിനെ ആദ്യ ഉത്തരവിൽ പാലക്കാട് അഗളിയിലേയ്ക്കാണ് സ്ഥലം മാറ്റിയിരുന്നത്. എന്നാൽ, പുതിയ ഉത്തരവിൽ ഇത് തൃശൂർ റൂറൽ ക്രൈം റെക്കോർഡ് ബ്യൂറോയിലേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
ഡിവൈഎസ്പി എൻ.ബാബുക്കുട്ടനെ ചെങ്ങന്നൂരിലേയ്ക്കു നിയമിച്ചതും പിൻവലിച്ചിട്ടുണ്ട്. എൻ.ബാബുക്കുട്ടനെ പകരം എറണാകുളം റൂറലിലെ ക്രൈംബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറ്റി ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. പുത്തൻ കുരിശിലേയ്ക്കു സ്ഥലം മാറ്റ ഓർഡർ പുറത്തിറങ്ങിയ റെജി എബ്രഹാമിന് പത്തനംതിട്ട നർക്കോട്ടിക് സെല്ലിലേയ്ക്കാണ് പുതിയ നിയമനം. ഗുരുവായൂരിലേയ്ക്കു നിയമനം ലഭിച്ച കെ.ജി സുരേഷിനെ കേരള പൊലീസ് അക്കാദമിയിലെ ചീഫ് ഇൻസ്ട്രക്ടറായി നിയമിച്ച് പഴയ ഉത്തരവ് തിരുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഒല്ലൂരിലേയ്ക്കു നിയമിച്ച കെ.വി ബെന്നിയെ എറണാകുളം ക്രൈംബ്രാഞ്ചിലേയ്ക്കു മാറ്റി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ഉത്തരവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് നോർത്ത് ഡിവൈഎസ്പിയായി നിയമിച്ചിരുന്ന പി.പ്രമോദിനെ കോഴിക്കോട് സിറ്റി മെഡിക്കൽ കോളേജ് ഡിവൈഎസ്പിയായി നിയമിച്ചതായി തിരുത്തൽ വരുത്തിയിട്ടുണ്ട്. ആദ്യ ഉത്തരവിൽ സൗത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ഡിവൈഎസ്പിയായി നിയമിച്ച് ഉത്തരവിറങ്ങിയ ടി.കെ അഷറഫ് തെങ്ങലക്കണ്ടിയിലിനെ കോഴിക്കോട് സിറ്റി ടൗൺ സബ് ഡിവിഷൻ ഡിവൈഎസ്പിയായി നിയമിച്ച് ഉത്തരവിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്.
ആദ്യ ഉത്തരവിൽ മാനന്തവാടിയിൽ നിയമനം ലഭിച്ച ജസ്റ്റിൻ എബ്രഹാമിനെ രണ്ടാം ഉത്തരവിൽ വയനാട് വിജിലൻസിലേയ്ക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. വയനാട്ടിലേയ്ക്ക് ആദ്യം നിയമനം നൽകിയിരുന്ന എം.ടി ജേക്കബിനെ കണ്ണൂർ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്കു മാറ്റി നിയമിച്ചിട്ടുണ്ട്. കൂത്തുപറമ്പിലേയ്ക്ക് പോസ്റ്റിങ് നൽകിയ ആദ്യ ഉത്തരവ് തിരുത്തി സി.കെ സുനിൽകുമാറിനെ കണ്ണൂർ സിറ്റി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്കു നിയമിച്ചു.
ആദ്യ ഉത്തരവിൽ കാസർകോട് ബേക്കലിൽ നിയമനം ലഭിച്ച വി.കെ വിശ്വംഭരൻ നായരുടെ നിയമനം വിജിലൻസ് കാസർകോട് യൂണിറ്റിൽ നിയമനം നൽകിയിട്ടുണ്ട്. ആദ്യ ഉത്തരവ് അനുസരിച്ച് തിരുവനന്തപും കെ.എസ്.ഇ.ബി വിജിലൻസ് യൂണിറ്റിൽ നിയമനം നൽകിയിരുന്ന ഗോപകുമാറിനെ തിരുവനന്തപുരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ നിയമിച്ചിട്ടുണ്ട്. എറണാകുളം സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായി വി.ടി ഷാജനെ നിയമിച്ച ഉത്തരവ് തിരുത്തി കൊച്ചി സിറ്റി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്കു നിയമിച്ചിട്ടുണ്ട്.
ആദ്യ ഉത്തരവിൽ മലപ്പുറം ക്രൈംബ്രാഞ്ചിൽ നൽകിയ നിയമനം തിരുത്തി കെ.പി തോംസണിനെ മലപ്പുറം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലേയ്ക്കു നിയമിച്ചിട്ടുണ്ട്. സി.എൽ ഷാജുവിന് ആദ്യം നിയമനം നൽകിയ തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും തൃശൂർ സിറ്റി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. ഡിവൈഎസ്പി എ.കുട്ടികൃഷ്ണനെ നർക്കോട്ടിക് സെൽ കണ്ണൂർ സിറ്റിയിൽ നിന്നും നർക്കോട്ടിക് സെൽ കണ്ണൂർ റൂറലിലേയ്ക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.
കോഴിക്കോട് സിറ്റി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് നിയമനം ലഭിച്ചിരുന്ന വി.സുരേഷിനെ മലപ്പുറം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിയമിച്ചിട്ടുണ്ട്. കാസർകോട് ക്രൈംബ്രാഞ്ചിൽ നിയമനം ലഭിച്ച ഉത്തമദാസിനെ കാസർകോട് എസ്.എം.എസിലേയ്ക്ക് നിയമിച്ചിട്ടുണ്ട്. എം.സുനിൽകുമാറിന് ആദ്യം നിയമനം നൽകിയ ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പാലക്കാട് നിന്നും കാസർകോട് സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് നിയമിച്ചിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ചിൽ നിയമിച്ചിരുന്ന ആദ്യ ഉത്തരവ് തിരുത്തി എ.ജെ തോമസിനെ മലപ്പുറം ക്രൈംബ്രാഞ്ച് രണ്ടാം യൂണിറ്റിലേയ്ക്ക് നിയമിച്ചിട്ടുണ്ട്.
അബ്ദുൾ മുനീറിനെ മലപ്പുറം സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും മലപ്പുറം ക്രൈംബ്രാഞ്ചിലേയ്ക്കു നിയമിച്ചു. തൃശൂർ റൂറൽ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിയമനം ലഭിച്ച ടി.ആർ ജിജുവനെ കൊച്ചി സിറ്റി ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിയമിച്ചിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽ ആദ്യ ഉത്തരവ് പ്രകാരം നിയമനം ലഭിച്ച ആർ.അനിൽകുമാറിനെ കൊച്ചി സിറ്റി കൺട്രോൾ റൂമിൽ നിയമിച്ച് ഉത്തരവ് പരിഷ്‌കരിച്ചിട്ടുണ്ട്. മലപ്പുറം സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ബി ലത്തീഫിന് കൊച്ചി സിറ്റി ക്രൈംബ്രാഞ്ചിൽ മാറ്റി നിയമനം നൽകിയിട്ടുണ്ട്.
കെ.വി പ്രമോദ്ഹനെ തൃശൂർ അക്കാദമിയിൽ നിന്നും കണ്ണൂർ ആന്റ് കാസർകോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കണ്ണൂർ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിയമനം നൽകിയിരുന്ന കെ.വിനോദ്കുമാറിന്റെ നിയമനം കാസർകോട് ബേക്കലിലേയ്ക്കു മാറ്റി നിയമിച്ചിട്ടുണ്ട്. കണ്ണൂർ സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും കെ.സനിൽ കുമാറിനെ കൂത്തുപറമ്പിലേയ്ക്ക് നിയമിച്ചിട്ടുണ്ട്. വയനാട് വിജിലൻസ് ഡിവൈഎസ്പിയായി നിയമനം നൽകിയിരുന്ന പി.രാജേഷിനെ മലപ്പുറം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേയ്ക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി നർക്കോട്ടിക് സെല്ലിലേയ്ക്ക് ആദ്യ ഉത്തരവ് പ്രകാരം നിയമനം ലഭിച്ച എം.പ്രസാദിന്റെ നിയമനം തിരുവനന്തപുരം ക്രൈംബ്രാഞ്ച് രണ്ടാം യൂണിറ്റിലേയ്ക്ക് മാറ്റി നൽകിയിട്ടുണ്ട്.


