കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 28 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 28 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിൽ ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 08:30  മുതൽ വൈകിട്ട് 05:30 വരെ തഴവേലി മണ്ണാനി 

Advertisements

എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി  മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂംകുടി,കളപുരക്കടവ്   എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്   6:00 വരെ  വൈദ്യുതി മുടങ്ങും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എമറാൾഡ്, പുതുശ്ശേരി ടവർ, പന്ത്രണ്ടാം കുഴി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ, വർക്ക്‌ നടക്കുന്നതിനാൽ   തീക്കോയി പഞ്ചായത്ത് പടി  ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന  ദീപ്തി സ്കൂളിൻ്റെ ഭാഗങ്ങളിലും ഞണ്ടുകല്ലു ഭാഗങ്ങളിലും 09:00 മുതൽ 05:00 വരെ വൈദ്യുതി  മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുരുവിക്കാട്,  കഞ്ചാവ് കവല, തെക്കനാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങും.  പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വാഴേമിൽ,,പനച്ചിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന  ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ  വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ നാല് സെൻ്ര് കോളനി ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർ കാവ്, ശാന്തി നഗർ, കൂടല്ലിൽ, കുരിശുംമൂട്, ആൻസ്, മടുക്കം മൂട്, കെ.എഫ്.സി, ഇടിമണ്ണിക്കൽ, പുന്നാം ചിറ, വക്കീൽ പടി എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാഞ്ഞിരമറ്റം എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. 

പൈക ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിൽ മരംമുറി നടക്കുന്നതിനാൽ രാവിലെ 09:00 മുതൽ വൈകിട്ട് 04:00വരെ  മീനച്ചിൽചർച്ച്, എം.എൽ.എ റോഡ്, മുകളെപ്പീടിക,  മുട്ടിയാനിക്കുന്ന് , കുരുവിനാകുന്നേൽ, തീപ്പെട്ടികമ്പനി 

എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി  മുടങ്ങും. കുറിച്ചി സെക്ഷൻ പരിധിയിൽ ഉദയ, നിറപറ ട്രാൻസ്‌ഫോർമർ പരിധിയിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളയ്ക്കുന്ന്, കിഴക്കേപ്പടി എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ 2.00 മണി വരെ  വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുമാനൂർകുളം, കണിയങ്കുന്ന്, പടിഞ്ഞാറെപാറക്കൽ, ജാപ്പ് നമ്പർ രണ്ട്  എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ  9.00 മുതൽ 5.00 മണി വരെയും വല്യൂഴം , വല്യൂഴം ഹിൽസ്, മരിയൻ സ്കൂൾ, കാഡ്രിഫ് ഹോസ്പിറ്റൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.  പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ അന്ത്യാളം, കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles