യമുന നദിയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട നാല് കുട്ടികളില്‍ ഒരാള്‍ മരിച്ചു 

ലഖ്നൌ : യമുന നദിയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട നാല് കുട്ടികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേർക്കായി തെരച്ചില്‍ തുടരുകയാണ്. സ്കൂബ സംഘവും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് കുട്ടികള്‍ യമുനാനദിയില്‍ കുളിക്കാനിറങ്ങിയത്. നാല് പേരും അപകടത്തില്‍പെടുകയായിരുന്നു. ആദ്യം അപകടത്തില്‍പെട്ട ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റുള്ളവർ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

Advertisements

Hot Topics

Related Articles