അഡ്വ. വി പി അശോകൻ സൈമൺ ബ്രിട്ടോയോടൊപ്പം ചേർത്തുവയ്ക്കാവുന്ന വ്യക്തിത്വം : വി എൻ വാസവൻ

കുമരകം : കലാലയ രാഷ്ട്രീയ ജീവിതത്തിൽ സൈമൺ ബ്രിട്ടോയോടൊപ്പം സമര പഥത്തിൽ അക്രമത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു അഡ്വ. വി പി അശോകൻ എന്ന് വി എൻ വാസവൻ. കുമരകത്തെ വിവിധ മേഖലകളിൽ നേതൃത്ത്വം വഹിച്ച് ശോഭ തെളിയിച്ച, അന്തരിച്ച അഡ്വ. വി പി അശോകൻ്റെ നിര്യാണത്തോടനുബന്ധിച്ച് കുമരകം ചന്തക്കവലയിൽ നടന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ പി ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ നാരായണ പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് സെക്രട്ടറി എസ് ഡി പ്രേംജി അനുശോചന പ്രമേയം അവതരിപ്പിച്ചു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി ഗോപകുമാർ,
എസ് എൻ ഡി പി യൂണിയൻ മുൻ പ്രസിഡൻ് എം മധു, എസ്.കെ.എം ദേവസ്വം പ്രസിഡൻ്റ് ഏ.കെ ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ ഷിജോ, അംഗങ്ങളായ കെ എസ് സലിമോൻ , പി കെ സേതു, കെ ജി ബിനു, ബാർ അസോസിയേഷൻ ജോ:സെക്രട്ടറി അഡ്വ. മജേഷ് പി ബി ,എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് എം എൻ അനിൽകുമാർ, ഫാ :സിറിയക് വലിയപറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി ജെ സാബു, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ പി സലിമോൻ , എസ് എൻ ഡി പി ശാഖായോഗം പ്രസിഡൻ്റ്മാരായ എം ജെ അജയൻ, എസ് ഡി പ്രസാദ്, ഡി ജി പ്രകാശൻ , കെ ഡി സലിമോൻ എന്നിവൻ അനുശോചനം രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles