കോട്ടയം : സനാതനം ധർമ്മ പാഠശാല കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ ശ്രീരാമരാജ്യം 2026 ഏകദിന രാമായണ സംഗമം ജില്ല പ്രസിഡൻറ് സജി എസ് നായരുടെ അധ്യക്ഷത വഹിച്ചു. തിരുനക്കര സ്വാമിയാർ മഠത്തിൽ വച്ച് നടന്നു. സനാതനം ധർമ്മ പാഠശാലയുടെ ആചാര്യനും സംയോജകനുമായ രാജേഷ് നാദാപുരം സംഗമം ഉദ്ഘാടനം ചെയ്തു . മറ്റക്കര ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സംപൂജ്യ സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ സ്വാഗതം ആശംസിച്ചു .സ്വാഗതസംഘം ജനറൽ കൺവീനർ ഗോപീകൃഷ്ണൻ, പ്രബോധ മെൻറർ അനൂപ് വൈക്കം,ഗിരീഷ് മൊറയൂർ,അമൽ ശ്രീനിവാസൻ ,ജില്ലാ സെക്രട്ടറി ജയചന്ദ്രൻ ആർ,രക്ഷാധികാരി ഉഷ എസ് പിള്ളഎന്നിവർ സംസാരിച്ചു.ഫിനാൻസ് കമ്മിറ്റി കൺവീനർ മോഹനൻ തലയാഴം,രാമായണം കോഡിനേറ്റർ സുധാ സജി,കെജി തങ്കച്ചൻ,ഓമന വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements






