കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

ശബരിമല :
സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ അറിയിപ്പിനെത്തുടർന്നാണ് 8 മണിക്ക് സന്നിധാനത്തു നിന്ന് ഫയർ ആൻ്റ് റെസ്ക്യൂ, ദേശീയ ദുരന്ത നിവാരണ സേന, ദേവസ്വം ബോർഡ് ജീവനക്കാർ അടങ്ങിയ സ്ട്രച്ചർ സർവ്വീസ് ടീം രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത്. ചെന്നൈ സ്വദേശികളായ ലീലാവതി, ആൻ്റണി, പെരിയസ്വാമി മധുരൈ സ്വദേശി ലിംഗം എന്നിവരാണ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം രാത്രിയിൽ കാനനപാതയിൽ കുടുങ്ങിയത്. രാത്രി 11 മണിയോടെ സ്ട്രറ്റ്ചർ സർവീസ് ടീം ഇവരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ച് ചികിൽസ ലഭ്യമാക്കി.

Advertisements

Hot Topics

Related Articles