കോട്ടയം കറുകച്ചാൽ നെടുങ്കുന്നം ഭാഗത്ത് വൻമുഴക്കത്തോട് ഭൂമിയിൽ കുലുക്കം! ഭയചകിതരായി നാട്ടുകാർ; പലരും രണ്ടാം നിലയിൽ നിന്നും ചാടിയിറങ്ങി

കറുകച്ചാലിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കറുകച്ചാൽ: കോട്ടയം കറുകച്ചാൽ നെടുങ്കുന്നത്ത് വൻ ശബ്ദത്തോടെ ഭൂമിയിൽ പ്രകടമ്പനവും കുലുക്കവും. കറുകച്ചാൽ നെടുങ്കുന്നം വടക്കുംഭാഗം, കിഴക്കുംഭാഗം, നെല്ലത്തൂർ എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കത്തിനു സമാനമായ വിറയലും, ശബ്ദവും ഉണ്ടായി. വീടിന്റെ രണ്ടാം നിലയിൽ നിന്നും പലരും താഴേയ്ക്ക് ഇറങ്ങിയോടി. ഇത് ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തു.

Advertisements

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കോട്ടയം കറുകച്ചാലിലും പരിസര പ്രദേശത്തും വൻ ശബ്ദത്തോടെ പ്രകമ്പനം ഉണ്ടായത്. ഭൂമിയിൽ നിന്നും നേരിയ തോതിൽ കുലുക്കവും മുഴക്കവും ഉണ്ടാകുകയായിരുന്നതായി കറുകച്ചാൽ നെടുങ്കുന്നം വടക്കുംഭാഗം സ്വദേശി രാജീവ് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പലയിടത്തും വീടിനുള്ളിൽ നിന്ന പലരും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. നാട്ടുകാർ വാട്‌സ്അപ്പിൽ ഷെയർ ചെയ്തതോടെയാണ് നെടുങ്കുന്നതിന്റെ ഏകദേശം അഞ്ചു കിലോമീറ്റർ പരിധിയിൽ സമാന രീതിയിൽ കുലുക്കം അനുഭവപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന്, നാട്ടുകാർ വിവരം വില്ലേജ് ഓഫിസറെയും, പൊലീസ് അധികൃതരെയും അറിയിച്ചു. എന്നാൽ, ഭൂമികുലുക്കമോ, പ്രകമ്പനമോ ഉണ്ടായത് സംബന്ധിച്ച്് ഔദ്യോഗികമായി പ്രതികരിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല.

Hot Topics

Related Articles