ചെന്നൈ : അണ്ണാ സർവകലാശാലയിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഡിഎംകെ പ്രവർത്തകനാണെന്ന ആരോപണത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സർക്കാരിനെ സംരക്ഷിച്ചും, പ്രതിപക്ഷത്തെ ശക്തമായി വിമർശിച്ചുമായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രസംഗം.
പ്രതി ജ്ഞാനശേഖരൻ പാർട്ടിക്കാരനല്ലെന്നും ഡിഎംകെ അനുഭാവി മാത്രമാണെന്നും സ്റ്റാലിൻ വിശദീകരിച്ചു. മന്ത്രിമാർക്കൊപ്പം പലരും ഫോട്ടോ എടുക്കും. അതൊരു തെറ്റല്ല. ഡിഎംകെ സർക്കാർ സ്ത്രീ സുരക്ഷക്കൊപ്പമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബലാത്സംഗ കേസിൽ എഫ്ഐആർ ചോർന്നതിലും സ്റ്റാലിൻ വിശദീകരിച്ചു. അതിന് പിന്നിൽ മറ്റ് ഗൂഢാലോചനകളില്ലെന്നും സാങ്കേതിക തകരാർ മൂലമാണ് എഫ്ഐആർ ചോർന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി.
എസ്ഐടി അന്വേഷണത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകും. 2019ലെ പൊള്ളാച്ചി കേസ് പരാമർശിച്ച് എഐഎഡിഎംകെയെ കടുത്ത ഭാഷയിൽ സ്റ്റാലിൻ വിമർശിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് സഭയിൽ ഇരിക്കാൻ പ്രതിപക്ഷത്തിന് നാണമുണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു. സ്റ്റാലിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ നിയമസഭയിൽ നിന്നിറങ്ങിപ്പോയി.
അണ്ണാ സർവകലാശാലയിലെ ലബോറട്ടറി കെട്ടിടത്തിന് സമീപം ഡിസംബർ 23ന് രാത്രി എട്ട് മണിയോടെയാണ് രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോൾ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മർദിക്കുകയും പുരുഷ സുഹൃത്ത് ഓടിരക്ഷപ്പെട്ടപ്പോൾ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇയാക്കുകയുമായിരുന്നു.