കൊച്ചി: ആസ്റ്റർ ഡിഎം ഫൗണ്ടേഷനും ആസ്റ്റർ വോളൻ്റിയേഴ്‌സും ചേർന്ന് ആലപ്പുഴ ജില്ലാ ഭരണകൂടത്തിൻ്റെയും കേരള നൈപുണ്യ വികസന മിഷൻ്റെയും സഹകരണത്തോടെ വൃദ്ധ പരിചരണം, കിടപ്പ് രോഗി പരിചരണം എന്നീ രണ്ടു തൊഴിലധിഷ്ഠിത കോഴ്സുകൾ ആസ്റ്റർ മെഡ്സിറ്റിയിൽ ആരംഭിച്ചു. വൃദ്ധ പരിചരണം, കിടപ്പ് രോഗി പരിചരണം തുടങ്ങി എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും നിർധനരായ കുടുംബങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ആരോഗ്യസേവന രംഗത്ത് ജോലിസാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള അവസരണമാണിതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഓരോ കോഴ്‌സിനും 25 പേർ വീതം ആകെ 50 പേരാണ് ആറു മാസത്തെ തൊഴിലധിഷ്ഠിത കോഴ്സിന്റെ ഭാഗമായത്. നിർധനരായ യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകി മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ അവരെ പ്രാപ്തരാക്കുകയെന്ന ആസ്റ്റർ വോളണ്ടിയേഴ്സ്സിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ. നളന്ദ ജയകുമാർ, സിഇഒ ആസ്റ്റർ മെഡ്സിറ്റി, നെഫ്രോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. നാരായണൻ ഉണ്ണി, മെഡിക്കൽ അഫയേഴ്‌സ് വിഭാഗം മേധാവി ഡോ. ടി.ആർ. ജോൺ, ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അനുപ് ആർ വാര്യർ, ആസ്റ്റർ ഇന്ത്യ നഴ്‌സിംഗ് മേധാവി ക്യാപ്റ്റൻ തങ്കം രാജരത്നം, എച്ച്.ആർ- ഹെഡ് രാഹുൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.