ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല; രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹണി റോസ്

കൊച്ചി: സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ നടി ഹണി റോസ് രംഗത്ത്. ചാനല്‍ ചര്‍ച്ചകളില്‍ ബോബി ചെമ്മണ്ണൂരിന് അനുകൂലമായി രംഗത്ത് എത്തിയ രാഹുല്‍ ഈശ്വറിനെ വിമര്‍ശിക്കുകയാണ് ഹണി റോസ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍.

Advertisements

സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുല്‍ ഈശ്വർ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും എന്നാണ് ഹണി റോസ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി എന്നും താരം അഭിപ്രായപ്പെട്ടു. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് മനസ്സിലായതെന്നും ഹണി റോസ് പറഞ്ഞു.

Hot Topics

Related Articles