ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്; യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ; തലയ്ക്കും പരിക്ക്; മാന്നാറിൽ ഭർത്താവ് അറസ്റ്റിൽ 

മാന്നാർ: ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ (31) ആണ് അറസ്റ്റിലായത്. നിരന്തരം മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി ഭാര്യയെ സ്ഥിരമായി മർദിച്ചെന്നാണ് കേസ്. 

Advertisements

കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതിയുടെ ക്രൂരമായി മർദനത്തിൽ യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. യുവതി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് മാന്നാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്. 

മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്. എസ് ഐ അഭിരാം സി എസ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, സുരേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles