വൈക്കം നടേൽ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് കൊടിയേറി : വൈക്കം സെൻ്റ് ജോസഫ് ഫൊറോന വികാരി റവ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ കാർമ്മികത്വം വഹിച്ചു

വൈക്കം: വൈക്കം ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 7.10ന് ഫൊറോന വികാരി റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് തിരുനാൾ കൊടിയേറ്റ് നടന്നത്.വികാരി ഫാ. സെബാസ്റ്റ്യൻ നാഴിമ്പാറ,കൺവീനർ റോയിവർഗീസ് ചക്കനാട്ട്, വൈസ് ചെയർമാൻ റീജസ്തോമസ് കണ്ടത്തി പറമ്പിൽ, കൈക്കാരൻമാരായ ബാബുചക്കനാട്ട്, ആൻറണി ജോർജ് വാതപ്പള്ളി, പ്രസുദേന്തി നിഖിൽ ജോർജ് കോലേഴത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles