ദീർഘദൂര യാത്രക്കാർക്ക് വില്ലനായി രാജ്യറാണി എക്സ്പ്രസ്; സ്ലീപ്പർ കൊച്ചുകൾ കുറച്ചു; ജനറൽ കൊച്ചുകൾ കൂട്ടി

മലപ്പുറം: ദൂരയാത്രക്കാർക്ക് വില്ലനായി നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു. പകരം രണ്ട് ജനറല്‍ കോച്ചുകള്‍ കൂട്ടിയിട്ടുമുണ്ട്. ഈ 19 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക. മലപ്പുറം ജില്ലയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക എക്സ്പ്രസ് ട്രെയിനാണ് രാജ്യറാണി. 14 കോച്ചുകള്‍ മാത്രമുള്ള ഇതില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിപക്ഷം ആളുകളും ദീർഘദൂര യാത്രക്കാരാണ്. തിരുവനന്തപുരം ആർസിസിയിലേക്കും മെഡിക്കല്‍ കോളജിലേക്കും ചികിത്സക്കായി പോകുന്നവരാണ് പലരും. രാത്രികാല ട്രെയിനായതിനാല്‍ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചത് ഇവർക്ക് ദുരിതമാകും.

Advertisements

നിലവില്‍ എട്ട് സ്ലീപ്പർ കോച്ചുകളുണ്ടായിട്ടും എല്ലാ ദിവസവും ഒട്ടേറെ യാത്രക്കാർ റിസർവേഷൻ ലഭിക്കാതെ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു. ഇതോടെ യാത്രക്കാർ തിരുവനന്തപുരത്തെത്താൻ ഗുരുവായൂരും ഷൊർണൂരും പോയി ട്രെയിൻ കയറേണ്ട അവസ്ഥയിലായിരുന്നു. കോച്ചുകള്‍ വെട്ടിക്കുറച്ചതോടെ 150ഓളം പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇല്ലാതാകുക. എന്നാല്‍ രണ്ട് ജനറല്‍ കോച്ചുകള്‍ കൂട്ടിയത് ഹ്രസ്വദൂര യാത്രക്കാർക്ക് ആശ്വാസമാകും. രാജ്യറാണി കടന്നുപോകുന്ന ഷൊർണൂർ-നിലമ്പൂർ പാതയിലെ സ്റ്റേഷനുകളിലുള്‍പ്പെടെ നിലവില്‍ 18 കോച്ചുകളുള്ള ട്രെയിനുകള്‍ നിർത്തിയിടാനുള്ള സാഹചര്യമുണ്ട്.

Hot Topics

Related Articles