പാല നഗരത്തിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

പാല : പാല നഗരത്തിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ.ബാംഗ്ലൂർ ബസ്സിൽ വന്നിറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.ഇവരിൽ നിന്നും പോയിന്റ് 94ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.ഈരാറ്റുപേട്ട സ്വദേശികളാണ് പിടിയിലായത്.വള്ളോപ്പറമ്പിൽ വീട്ടിൽ റിയാസ് സഫീർ (24),പേരമ്പലത്തിൽ വീട്ടിൽ മുഹമ്മദ് ഫിറോസ് (24) എന്നിവരാണ് പിടിയിലായത്.പാല മഹാറാണി ജംഗ്ഷനിൽ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.കോട്ടയം എസ്പിയുടെ കീഴിലുള്ള രഹസ്യന്വേഷണ വിഭാഗമാണ് ഇവരെ പിന്തുടർന്നെത്തി കസ്റ്റഡിയിലെടുത്തത്.പാലാ പോലീസും,പാലാ എക്സൈസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Advertisements

Hot Topics

Related Articles