കോട്ടയം : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ തെക്കൻ മേഖല നേതൃത്വ പരിശീലന ക്ലാസ് ജനുവരി മാസം പന്ത്രണ്ടാം തീയതി കോട്ടയം സിഎസ്ഐ സെന്ററിൽ സംസ്ഥാന പ്രസിഡണ്ട് കെജി ഗോപകുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹുമാനപ്പെട്ട ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അവർകൾ രാവിലെ ഒൻപതിന് ഉദ്ഘാടനം ചെയ്യും.
സംഘടന ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമേ അംഗങ്ങളുടെ സുരക്ഷയ്ക്കായി സംഘടന വിഭാവനം ചെയ്യുന്ന ലൈഫ് ലൈൻ പദ്ധതി സ്ഥാപന സുരക്ഷാ പദ്ധതി പൊതുസമൂഹത്തിനും സംഘടനാ അംഗങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടും വിധം എം 24 ആപ്പിന്റെ ലോഞ്ചിങ് പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ മാത്രം നൽകാൻ സാധിക്കുന്ന അംഗത്വം എടുക്കൽ പുതുക്കൽ എന്നിവയ്ക്ക് അംഗങ്ങൾക്കുള്ള ക്ലാസുകൾ മുതലായവ നടത്തപ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന ജോയിൻ സെക്രട്ടറി പി എൽ ജോസ് മോൻ സ്വാഗതം ആശംസിക്കുന്ന യോഗത്തിൽസംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് ട്രഷറർ ശ്രീ സുധീർ മേനോൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മീരാണ്ണൻ സെക്രട്ടറി ഗോപൻ കരമന തുടങ്ങിയവർ സംസാരിക്കും. കോട്ടയം ജില്ലാ പ്രസിഡണ്ട് എ ആർ രാജൻ നന്ദി പറയും.