ബജനാവിന്റെ ചോർച്ചയും സർക്കാരിന്റെ ദുർചെലവും തടഞ്ഞാൽ ജീവനക്കാർക്ക് നിഷധിച്ച ആനുകൂല്യങ്ങൾ നൽകാനാകും : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കോട്ടയം: ഖജനാവിലെത്തേണ്ട നികുതി ചോർച്ച തടഞ്ഞും സർക്കാരിന്റെ ദുർചെലവും തടയുവാൻ കഴിഞ്ഞാൽ ജീവനക്കാർക്ക് നൽകുവാനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ മുഴുവൻ കൊടുത്ത് തീർക്കുവാൻ കഴിയുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന ജീവനക്കരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കോട്ടയത്ത് നടന്ന സെറ്റോ പണിമുടക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എൻ മഹേഷ് , എൻ ജി ഒ അസോസിയഷൻ സംസ്ഥാന സെക്രട്ടറി വി പി ബോബിൻ, കെ ജി ഒ യു സംസ്ഥാന സെക്രട്ടറി എസ് ബിനോജ്, കെ പി സി റ്റി എ സംസ്ഥാന ട്രഷറർ റോണി ജോർജ് , കെ എൽ ജി എസ് എ സംസ്ഥാന വനിതാ ഫോറം കൺവീനർ തങ്കം റ്റി എ , സെറ്റോഎൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് , എം ജി യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ പ്രസിഡന്റ് മേബിൾ എൻ എസ് ,കെ പി എസ് റ്റി എ ജില്ലാ സെക്രട്ടറി മനോജ് വി പോൾ , എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി സോജോ തോമസ് , കെ ജി ഒ യു ജില്ലാ സെക്രട്ടറി ശ്യാം രാജ് കെ എൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles