വാഗമണ്‍ കാണാന്‍ പോയപ്പോള്‍ ചോളം വില്‍ക്കുന്നയാളില്‍ നിന്ന് ഉണങ്ങിയ ചോളം വാങ്ങി; കുട്ടനാട്ടില്‍ ചോളം വിളയിച്ച് കുട്ടികര്‍ഷകന്‍ ഇവാന്‍; വിളവെടുപ്പ് നടത്തി

നിരണം: അപ്പര്‍കുട്ടനാടന്‍ മേഖലയായ നിരണം പഞ്ചായത്തില്‍ കുട്ടി കര്‍ഷകനായ ഇവാന്റെ കൃഷിയിടത്തില്‍ നിന്നും ചോളത്തിന്റെ വിളവെടുപ്പ് നടത്തി. നിരണം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അലക്‌സ് പുത്തൂപ്പളളി അധ്യക്ഷത വഹിച്ചു.ശ്രീ കൃഷ്ണാശ്രമം മഠാധിപതി നിര്‍ണ്ണാനന്ദ മഹാരാജ് സ്വാമിജി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭ സുസ്ഥിര ‘വികസന ലക്ഷ്യങ്ങളുടെ അംബാസിഡര്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി.വിഷ്ണു തിരുമൂലപുരം ,ദാനിയേല്‍ തോമസ്, വിഷ്ണു പുതുശ്ശേരി എന്നിവര്‍ പങ്കെടുത്തു.

Advertisements

ഇവാന്റെ കൃഷിയെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയായതേടെ സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ്, ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രപോലീത്ത, തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് മാര്‍ കൂറിലോസ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍ എന്നിവര്‍ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.കൂടാതെ നിരവധി സാമൂഹിക – സന്നദ്ധ സംഘടന ഭാരവാഹികളും ജനപ്രതിനിധികളും കൃഷിയിടം സന്ദര്‍ശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെല്ലും,തെങ്ങും മാത്രം കൃഷി ചെയ്യുന്ന നാട്ടില്‍ ചോള കൃഷി ചെയ്യുന്ന ഇവാന്‍ പച്ചക്കറി കൃഷിയും വ്യാപകമായി ചെയ്യുന്നുണ്ട്. നിരണം മാര്‍ത്തോമന്‍ വിദ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇവാന്‍ ടോം ജിജു ചെറുപ്പം മുതല്‍ കൃഷിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥിയാണ്. വീട് നില്‍ക്കുന്ന 14 സെന്റില്‍ വീടും മുറ്റവും കഴിഞ്ഞ് ബാക്കിയുള്ള 5 സെന്റ് സ്ഥലത്താണ് ഇവാന്‍ കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വീടിന്റെ മുറ്റത്ത് നൂറ് മൂടോളം ചോളം കൃഷി ചെയ്തിട്ടുണ്ട്. ഇതില്‍ നിറയെ ചോളം വിളയുകയും ചെയ്യുന്നു.

ചാണകം മാത്രം വളമായി ഇട്ടാണ് ഇവാന്‍ തന്റെ ചോള കൃഷിയെ പരിപോഷിപ്പിക്കുന്ന-ത്.രാവിലെയും വൈകുന്നേരവും വെള്ളം കൃത്യമായി ഒഴിക്കും. കീടങ്ങളുടെ ശല്യം ചോളത്തിന് വരാത്ത കാരണം യാതൊരു വിധമായ വളര്‍ച്ച മുരടിപ്പും ഇല്ല. അപ്പര്‍ കുട്ടനാട്ടില്‍ ചോളം കൃഷി ചെയ്ത് വിളവെടുക്കുന്ന ഇവാന്റെ കൃഷി വൈഭവം കാണാന്‍ നിരവധി പേര്‍ വീട്ടിലെത്തുന്നുണ്ട്. ചെറുപ്പം മുതല്‍ ചോളം ഏറെ ഇഷ്ടപ്പെടുന്ന ഇവാന്‍ ചോളം എവിടെ കണ്ടാലും മാതാപിതാക്കളെ കൊണ്ട് വാങ്ങിച്ച് ഭക്ഷിക്കും. ഇങ്ങനെ വാഗമണ്‍ കാണാന്‍ പോയപ്പോള്‍ ഇവിടെ ചോളം വില്‍ക്കുന്നയാളില്‍ നിന്ന് ഭക്ഷിക്കാന്‍ പറ്റാത്ത വിധമുള്ള ഉണങ്ങിയ ഒരു ചോളം വാങ്ങുകയും നിരണത്ത് കൊണ്ടുവന്ന് കിളിപ്പിച്ച് പറിച്ച് നടുകയുമായിരുന്നു.

കോവിഡ് കാരണം സ്‌കൂളില്‍ പോകാതെ ഓണ്‍ലൈന്‍ ക്ലാസ് ആയ കാരണം കൃഷിയെ ഏറെ പരിപാലിക്കാന്‍ ഇവാന് കഴിഞ്ഞു. മണ്ണിളക്കി കുഴിയെടുത്ത് നട്ടതും വെള്ളം ഒഴിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ഈ ആറാം ക്ലാസുകാരന്‍ ഇവാന്‍ തന്നെയാണ്. ചോള കൃഷിയെ കൂടാതെ കാബേജ്, ക്വാളിഫ്‌ളവര്‍, വിവിധയിനം പയര്‍, പാവല്‍, കോവല്‍, വെണ്ട, പച്ചമുളക്, കാന്താരി, പടവലം തുടങ്ങിയവയെല്ലാം ഇവാന്‍ കൃഷി ചെയ്യുന്നുണ്ട്. നിരണം സ്വദേശി പൊതുപ്രവര്‍ത്തകന്‍ ജിജു വൈക്കത്തുശ്ശേരിയുടെയും ബിന്ദു ജെ വൈക്കത്തുശ്ശേരിയുടെയും ഇളയ മകനാണ് ഇവാന്‍. ക്രിസ്റ്റിയാണ് ഇവാന്റെ ഏക സഹോദരന്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.