കോട്ടയം : ചിതയെരിയും മുമ്പ് പി.ജയചന്ദ്രന് ഗാനങ്ങൾ കൊണ്ട് അന്ത്യാഞ്ജലി അർപ്പിച്ച് പള്ളിക്കത്തോട് ജയശ്രീ ആർട്സ് ക്ലബ്ബും അഞ്ചാനീസ് സിനിമാസും ചേർന്നു നടത്തിയ ഗാനാഞ്ജലിയിൽ പ്രകൃതിയും ഹർഷബാഷ്പം തൂകി ! ഒന്നിനു പുറകെ ഒന്നായി ആനിക്കാടിൻ്റെ ഗായക സുഹൃത്തുകൾ പി. ജയചന്ദ്രൻ അനശ്വരമാക്കിയ ഭാവഗീതങ്ങളുമായി അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ച ശേഷം ഗാനങ്ങൾ കൊണ്ട് തീർത്ത അന്ത്യാഞ്ജലി നാടിൻ്റെ ചരിത്രത്തിൽ ഇടം നേടിയ വേറിട്ടൊരനുഭവമായി !
Advertisements