നാട്ടകം: ആൾവാസമില്ലാത്ത പുറമ്പോക്ക് കെട്ടിടം ഒഴിപ്പിക്കുന്നതിന് നടപടി ഇല്ല. അകവളവിൽ നിന്നും പാക്കിലേക്ക് തിരിയുന്ന ഇടറോഡിനു സമീപം സ്ഥിതി ചെയ്യുന്ന പുറമ്പോക്കിൽ നിൽക്കുന്ന കെട്ടിടം ഒഴിപ്പിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലന്ന് നാട്ടുകാരുടെ പരാതി. ഇവിടെ താമസിച്ചു വന്നയാൾക്ക് മുന്ന് പെൺമക്കളായിരുന്നു. മൂന്നു പേരേയും വിവാഹം ചെയ്തു അയച്ച്. താമസക്കാരനായ ജോയി ഒറ്റക്ക് താമസിച്ചു വരുകയായിരുന്നു.
എന്നാൽ ടിയാൻ 4 മാസം മുമ്പ് മരിച്ചു. അതിനു ശേഷം ഇത് കുറേ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ഈ സമയത്താണ് പ്രദേശവാസികളും നാട്ടുകാരും ചേർന്ന് പി ഡബ്യു ഡി, ആർ ഡി ഒ എന്നിവർക്ക് പരാതി നൽകിയത്. ഇവിടെ അപകടം ഒരു തുടർക്കഥയാണ്. എതിർവശത്തെ വീട്ടിലെ ഗൃഹനാഥൻ 4 വർഷം മുമ്പാണ് ഇവിടെ വാഹനം ഇടിച്ച് മരണപ്പെട്ടത്..അകവളവിൽ നിന്നു പാക്കിലേക്കും ചിങ്ങവനത്തേക്കും പോകുന്ന പ്രധാനപ്പെട്ട പി ഡബ്യു ഡി റോഡിൻ്റെ ഈ പറയുന്ന ഭാഗത്തു മാത്രമാണ് ഈ പ്രശ്നമുള്ളത്..അടിയന്തിരമായി നാട്ടുകാരുടെ ആവശ്യമനുസരിച്ച ഈ വാസയോഗ്യമല്ലാത്ത കെട്ടിടം പൊളിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.