ളാക്കാട്ടൂർ കാരുണ്യ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷനും കോട്ടയം എസ് എച്ച് ആശുപത്രിയും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജനുവരി 19 ഞായർ രാവിലെ 10 മുതൽ 12.30 വരെയാണ് ക്യാമ്പ്. ളാക്കാട്ടൂർ എൻ എസ് എസ് കരയോഗ മന്ദിരത്തിൻ്റെ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്.ജനറൽ മെഡിസിൻ, അസ്ഥിരോഗ ചികിത്സാ വിഭാഗം, അർബുദ ചികിത്സാ വിഭാഗം ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. രക്തസമ്മർദ്ദം, പ്രമേഹം, യൂറിക് ആസിഡ്, കൊളസ്ട്രോൾ, ബിഎംഐ, സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് പരിശോധന സൗകര്യവും ക്യാമ്പിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്കായി 9847867748,8111901893 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Advertisements