സചിവോത്തമപുരം ഗവ ആശുപത്രിയിൽ കോൺഗ്രസ് പ്രതിഷേധ സമരം കുറിച്ചിയിൽ സംഘർഷം: ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് അടക്കം എട്ടു പേർ അറസ്റ്റിൽ

കുറിച്ചി : സചിവോത്തമപുരം സി എച്ച് സിയിൽ നാളെ നടക്കുന്ന ഐസലേഷൻ വാർഡ് ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 52 കിടക്കകൾ ഉള്ള കെട്ടിടം പൊളിച്ച് നീക്കി 10 കിടക്കകൾ ഉള്ള സാംക്രമിക രോഗ വാർഡ് പണിത് ജനത്തിൻ്റെ കണ്ണിൽ പൊടി ഇടുകയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. എം എൽ എയുടെ നേതൃതത്തിൽ സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷ സർക്കാർ നടപാക്കുന്നത്. ആശുപത്രിക്ക് കെട്ടുറപ്പുള്ള പുതിയ കെട്ടിടം പണിത് പഴയ പ്രതാപകാലത്തേയ്ക്ക് ആശുപത്രിയെ കൊണ്ടുവരുന്ന വരെയും കോൺഗ്രസ്സ് സമരം ശക്തമാക്കുമെന്ന് കോൺഗ്രസ്സ് പറഞ്ഞു. മന്ദിരം കവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ആശുപത്രി മുൻപിൽ പോലീസ് തടഞ്ഞത് സംഘർഷത്തിലേയ്ക്ക് നയിച്ചു. പോലീസുമായി ഉന്തു തള്ളും ഉണ്ടാകുകയും തുടർന്ന് മണ്ഡലം പ്രസിഡൻ്റ് അരുൺ ബാബു, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് , ഡി സി സി മെമ്പർ ബിജു കമ്പോളത്ത് പറമ്പിൽ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ്മാരായ മോട്ടി കാവനാടി, റ്റി.എസ് സാബു, മണ്ഡലം സെക്രട്ടറിമാരായ റ്റിബി തോമസ്സ്, ഡി.എസ് സുധീഷ്, സന്തോഷ് കല്ലുപുരയ്ക്കൽ എന്നിവരെ അറസ്റ്റ് ചെയ്തു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അരുൺ ബാബു അധ്യക്ഷത വഹിച്ച യോഗം,ഡിസി.സി സെക്രട്ടറി ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു,

Advertisements

യു ഡി എഫ് ചെയർമാൻ പി.എൻ നൗഷാദ്, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ, ഡി സി സി മെമ്പർ ബിജു കമ്പോളത്തുപ്പറമ്പിൽ, കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് റ്റി.എസ് സലീം, ബാബു കോയിപ്പുറം, മോട്ടി കാവനാടി, റ്റി.എസ് സാബു, ബിനു സോമൻ, കെസി വിൻസൻ്റ്, പി.വി ജോർജ് ,റ്റിബി തോമസ്സ് , സി.എസ് സുധീഷ്, സന്തോഷ് കല്ലുപുരയ്ക്കൽ, ലൂസി ജോസഫ്, ബിന്ദു ഐസക്, ശ്രീജനി സജീവ് , പ്രഭാകരൻ വലിയ വീട്ടിൽ, സിബിച്ചൻ മണിയങ്കേരിക്കളം, ശശീന്ദ്രൻ നായർ, വിനോച്ചൻ ഇട്ടി, എം.വി.വിജയകുമാർ, ലിബിൻ ചാക്കോ, പുന്നൂസ് തോമസ്, സി എസ് .ജയൻ , ബിനിൽ സി ,ദേവരാജൻ സി.കെ , റ്റി.എം ജോർജ്, അനീഷ് കടവിൽ, പ്രസാദ് പാപ്പൻ, സദാനന്ദൻ, രാമകൃഷ്ണൻ, ബിജു പള്ളത്തേട്ട് , ലിസി ജോസ്, ലിബിൻ ചാക്കോ, ബാവിൻ ജിബി, ജോബൽ പോൾ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.