അകലക്കുന്നം പഞ്ചായത്തിലെ മൂഴൂരിൽ തടയണയുടെ ഉയരം കൂട്ടരുതെന്ന്‌ ആവശ്യം ശക്തമായി : പ്രതിഷേധവുമായി നാട്ടുകാർ

കോട്ടയം : അകലക്കുന്നം പഞ്ചായത്തിലെ മൂഴൂരിൽ തടയണയുടെ ഉയരം കൂട്ടരുതെന്ന്‌ ആവശ്യംശക്തമായി. ഒരു പതിറ്റാണ്ടുമുമ്പ്‌ ജലനിധിയുടെ കുടിവെളളപദ്ധതിക്കായി പന്നകംതോട്ടിൽ പത്തടി ഉയരത്തിലാണ്‌ തടയണ നിർമിച്ചത്‌.കഴിഞ്ഞ ദിവസം താൽക്കാലികമായി ഇരുമ്പ് കേഡറിൽ മണൽചാക്ക് അടുക്കി 12 അടിയായി ജലനിരപ്പുയർത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ശക്തമായ മഴപെയ്‌താൽ, ആയൂർവേദ ആശുപത്രി– കണിപറമ്പ്– ചാത്തൻപാറ റോഡിലും പരിസരത്തുള്ള വീടുകളിലും വെളളംകയറും. മഞ്ഞാമറ്റം സ്‌കൂൾ, ളാക്കാട്ടൂർ എംജിഎം ഹയർസെക്കൻഡറി, സ്കൂൾ വിദ്യാർഥികളും ആശുപത്രി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കും നൂറുകണക്കിനാളുകൾ പോകുന്നത്‌ ഈ പഞ്ചായത്ത്‌ റോഡിലൂടെയാണ്. തടയണയുടെ ഉയരം കൂട്ടുന്നതിനെതിരെ നേരത്തെയും പ്രതിഷേധമുണ്ടായിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.