24-മത് അഖില കേരള കെ ഇ ട്രോഫി വോളിബോൾ ടൂർണമെന്റിൽ ജി എച്ച് എസ് എസ് കണ്ണൂരും സി ജെ എം എ എച്ച് എസ് എസ് വരാന്തരപ്പിള്ളിയും ജേതാക്കൾ

മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജനുവരി 10 ,11, 12 ദിവസങ്ങളിലായി നടന്നുവന്ന കെ ഇ ട്രോഫി വോളിബോൾ ടൂർണമെന്റിന്റെ കൊടിയിറങ്ങി. പെൺകുട്ടികളുടെ വിഭാഗത്തിൽ സെൻറ് മേരിസ് എച്ച് എസ് എസ് വയനാടിനെ പരാജയപ്പെടുത്തി ജിഎച്ച്എസ്എസ് കണ്ണൂരും ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീദുർഗ്ഗാ വിലാസം എച്ച്എസ്എസ് പേരമംഗലത്തിനെ പരാജയപ്പെടുത്തി സി ജെ എം എ എച്ച്എസ്എസ് വരാന്തരപ്പിള്ളിയും വിജയികളായി. 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഒന്നിനൊന്ന് ശക്തമായ പോരാട്ടമാണ് ഓരോ ടീമും കാഴ്ചവെച്ചതെന്ന് ആതിഥേയത്വം വഹിച്ച കെ ഇ സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ റവ ഡോ ജയിംസ് മുല്ലശ്ശേരി സി എം ഐ അറിയിച്ചു

Advertisements

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ മാന്നാനം ആശ്രമാധിപൻ റവ ഡോ കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു. സംവിധായകൻ ശ്രീ പ്രസാദ് വാളച്ചേരിൽ മുഖ്യാതിഥിയായിരുന്ന സമ്മേളനത്തിൽ പാലാ ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ ഫാദർ സാബു കൂടപ്പാട്ട് സി എം ഐ, കെ ഇ റസിഡൻസ് പ്രിഫറ്റ് റഫ ഫാദർ ഷൈജു സേവിയർ സി എം ഐ, പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് ജയ്സൺ ജോസഫ്, വൈസ് പ്രസിഡൻറ് ഡോക്ടർ ഇന്ദു പി നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു വിജയികളായവർക്ക് ട്രോഫികളും ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾക്ക് ക്യാഷ് അവാർഡും നൽകി.

Hot Topics

Related Articles