വിപുരം പള്ളിപ്രത്തു ശേരി പഴുതുവള്ളിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദേശതാലപ്പൊലി നാളെ

ടി വിപുരം: പള്ളിപ്രത്തു ശേരി പഴുതുവള്ളിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകര സംക്രമമഹോത്സവം ആഞ്ചാം ഉത്സവ ദിനമായ നാളെ വൈകുന്നേരം 5.30ന് ദേശതാലപ്പൊലി നടക്കും. ദേവി വിഗ്രഹം അലങ്കരിച്ച രഥത്തിലേറ്റി പൂത്താലം, വിവിധ നാടൻ കലാരൂപങ്ങൾ, ഫ്യൂഷൻ ചെണ്ടമേളം, പഞ്ചവാദ്യം, പമ്പമേളം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചേരിക്കൽ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നത്. പള്ളിപ്രത്തുശേരി എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് സത്യൻ രാഘവൻ, സെക്രട്ടറി വി.ആർ. അഖിൽ, വൈസ് പ്രസിഡൻ്റ് മനോജ്പൂത്തേത്ത് തുടങ്ങിയവർ നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles