ഇടുക്കി കാഞ്ഞാറിൽ ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്; മരത്തിൽ തങ്ങി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം

ഇടുക്കി : കാഞ്ഞാറിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുപേർക്ക് പരിക്കേറ്റു. മകരവിളക്ക് കഴിഞ്ഞ് കർണാടകത്തിലേക്ക് മടങ്ങുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കാഞ്ഞാർ പുത്തേട് വച്ച് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

Advertisements

മരത്തിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കുട്ടികളുൾപ്പെടെ 22 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ആറുപേരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും സാരമായി പരിക്കേറ്റ 4 പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Hot Topics

Related Articles