ഫ്ലാറ്റിലെ 26ാം നിലയിൽ നിന്ന് വീണ് 15കാരന് ദാരുണാന്ത്യം; സംഭവം കൊച്ചിയിൽ

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീണ് 15കാരൻ മരിച്ചു. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന മിഹിര്‍ ആണ് മരിച്ചത്. ചോയിസ് ടവര്‍ ഫ്ലാറ്റ് സമുച്ചയത്തിലെ 26ാം നിലയിൽ താമസിക്കുന്ന മിഹിര്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് അപകടമുണ്ടായത്. വീഴാനുണ്ടായ കാരണവും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കൂടുതൽ കാര്യങ്ങള്‍ അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles