ചിങ്ങവനം : എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ 78-ാം മത് വാർഷികാഘോഷം ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റിഎ പ്രസിഡൻ്റ് എസ് ഹരിരാഗ് നന്ദൻ അധ്യക്ഷത വഹിച്ചു. കോട്ടയം പാർലമെൻ്റ് അംഗം അഡ്വ. കെ ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായി. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി ഗോപകുമാർ മുഖ്യപ്രഭാക്ഷണം നടത്തി. പ്രതിഭാ പുരസ്ക്കാരം ഫിലും ഡയറക്ടർ ജയരാജ് നിർവ്വഹിച്ചു. ഉപഹാര സമർപ്പണവും എൻഡോവ്മെൻ്റ് വിതരണവും എൻ എസ് എസ് സ്കൂൾസ് ജനറൽ മാനേജർ അഡ്വ. ജയകുമാർ റ്റി ജി നിർവ്വഹിച്ചു. സാന്ത്വനം സഹായനിധി ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് വിതരണം ചെയ്യ്തു.
അധ്യാപക പുരസ്കാര സമർപ്പണം താലൂക്ക് യൂണിയൻ സെക്രട്ടറി എ എം രാധാകൃഷ്ണൻ നായർ നിർവഹിച്ചു. പ്രിൻസിപ്പൽ ലേഖ വി , പ്രഥമ അധ്യാപിക എ ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി വി എം ഗോപകുമാർ, എൻ എസ് എസ് മേഖല കൺവീനർ എസ് അനിൽകുമാർ, ഡി എസ് റ്റി എ സംസ്ഥാന ട്രെഷറർ ബി കൃഷ്ണകുമാർ, ഗവ. യു പി എസ് വെള്ളുത്തുരുത്തി ഹെഡ്മിസ്ട്രസ് റീന മന്മഥൻ, മാതൃസംഗമം പ്രസിഡൻ്റ് ഷൈനി ബിനു, പിറ്റിഎ വൈസ് പ്രസിഡന്റ് അനിൽകുമാർ പി, സ്കൂൾ ലീഡർ ആര്യ അജി, സീനിയർ അസിസ്റ്റൻ്റ് രാജേഷ് കുമാർ, അധ്യാപക അവാർഡ് ജേതാവ് ലീന രവീന്ദ്രൻ, സ്റ്റാഫ് പ്രതിനിധികളായ അമ്പിളി കെ നായർ, രതീഷ് ബാബു, രശ്മി ജി , അഭിരാജ് എന്നിവർ പ്രസംഗിച്ചു.